തളിരിളം ചുണ്ടില്‍ പാലു നല്‍കി
തളിരിളം മേനിയില്‍ ചൂടു നല്‍കി
കുഞ്ഞിളം പാദങ്ങളില്‍ തളകള്‍ നല്‍കി
കുഞ്ഞിളം വിരലുകളില്‍ ബലം നല്‍കി
ഞാനുണ്ട് കൂടെ മുത്തേ ഞാനുണ്ട്
ജീവിത പാതയില്‍ പേടിക്കേണ്ട
വിഷമനിമിഷത്തില്‍ ആശ്വസിപ്പിക്കാം
പ്റര്‍തഥനയാല്‍ ഞാന്‍ നിന്റെ കൂടെ ഉണ്ട്
സവ്വശക്തന്റെ കരങ്ങളില്‍ പിടിക്ക നീ
വേണ്ട പേടി ഇനി നിന്‍ ജീവിതത്തില്‍
Recent Comments